പെട്ടെന്നൊരുനാളൊരു തിരിച്ചറിവ്,
നടന്നു തീര്‍ത്ത വഴികളില്‍ വിതച്ചത്
കാരമുള്ളുകള്‍ മാത്രമെന്ന്..
ഇനി..
ബോധോദയം വേണം.. നടക്കാനിരിക്കുന്ന
വഴികളില്‍ വസന്തം തീര്‍ക്കാന്‍..
ബോധീമരത്തിന്റെ ചുവട്ടില്‍ വെച്ചത്രേ
ബുദ്ധന് ബോധോദയം വന്നത്..
പിന്നെ ഒരുപാടലഞ്ഞു ബോധീമരം തേടി..
വഴികളില്‍ കണ്ടു ഞാന്‍ ഒരുപാടു പേരെ
അവരും ബോധീമരം തേടി നടക്കുവാണ് പോലും..
പിന്നെ എപോഴോ ഞാനറിഞ്ഞു...
നാം തന്നെ നടണം നമ്മള്‍ തന്‍ ബോധീമരമെന്നു..
പക്ഷെ ഞാനെന്റെ യാത്ര നിര്‍ത്തിയില്ല..
ഇപ്പോഴും അലയുന്നു,
ബോധീമരത്തിന്റെ വിത്ത് തേടി..
കഴിഞ്ഞ യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍,ഞാന്‍ കേട്ട വാക്കുകള്‍,നെടുവീര്‍പ്പുകള്‍,നിശ്വാസങ്ങള്‍,നൊമ്പരങ്ങള്‍, അങ്ങനെയങ്ങനെ......... അതിവിടെ പുനര്‍ജനിക്കുകയാണ്.. എന്‍റെ സ്വപ്നങ്ങളായ്.. ചുവന്ന റോസാ പൂവിന്റെ നിറമുള്ള എന്‍റെ സ്വപ്നങ്ങളായ്..
Monday, May 23, 2011
Tuesday, March 1, 2011
അന്നും ഇന്നും..
അന്ന്..
" 'പ്രിയേ, ഇന്നലെ ഞാന്‍ തന്ന ആ ചുവന്ന റോസാ പൂവ് നീയെന്തു ചെയ്തു?'
'ഉം.. എന്തിനാ??'
'അല്ല.. ചവിട്ടി അരച്ചോ എന്നറിയാന'
'ചവിട്ടിയരെചെങ്കില്‍??'
'ഹേ അത് റോസാ പൂവയിരുന്നില്ല.. എന്‍റെ ഹൃദയമായിരുന്നു'.. "
- ബഷീര്‍ (ബാല്യകാല സഖി)
ഇന്ന്..
" ' ഹേ ബേബി.. ഇന്നലെ ഞാന്‍ അയച്ച മെസ്സേജ് നീയെന്തു ചെയ്തു??'
'എന്തിനാട?
'മറ്റാര്ക്കേലും ഫോര്‍വേഡ് ചെയ്തോ അതോ ഡിലീറ്റ് ചെയ്തോ എന്ന് അറിയാന'
'അങ്ങനെ ചെയ്തെങ്കില്‍???'
'യു ബ്ലടി _____ ... അത് വെറും മെസ്സേജ് ആയിരുന്നില്ല.. അതെന്റെ പ്രണയമായിരുന്നു..' "
നാളെ എന്താകുമോ എന്തോ..!!!!!

Sunday, February 13, 2011
പ്രണയം..
പ്രണയിച്ചു പണ്ടാരമടങ്ങിയവര്‍ക്കും,
ഇപ്പോള്‍ പ്രണയിച്ചു ഭാവിയില്‍ പണ്ടാരമടങ്ങാന്‍ പോകുന്നവര്‍ക്കും,
ചോരയുടെ നിറമുള്ള "പ്രണയദിനാശംസകള്‍." :)
ഇപ്പോള്‍ പ്രണയിച്ചു ഭാവിയില്‍ പണ്ടാരമടങ്ങാന്‍ പോകുന്നവര്‍ക്കും,
ചോരയുടെ നിറമുള്ള "പ്രണയദിനാശംസകള്‍." :)
Sunday, January 30, 2011
തിരികെയാത്ര...
ഒരു തിരികെയാത്ര അനിവാര്യമാണ്..
സ്മൃതി പദങ്ങളിലേക്ക്...
ഗ്രിഹാതുരത്വം നിറയുന്ന സുഖമുള്ള ഓര്‍മകളിലേക്ക്..
സ്വന്തമാത്മാവ് തേടിയൊരു യാത്ര..
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല..
ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണെന്ന്
ആരോ വിളിച്ചു പറയുന്നു..
ഫിറോസ്..
സ്മൃതി പദങ്ങളിലേക്ക്...
ഗ്രിഹാതുരത്വം നിറയുന്ന സുഖമുള്ള ഓര്‍മകളിലേക്ക്..
സ്വന്തമാത്മാവ് തേടിയൊരു യാത്ര..
ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല..
ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണെന്ന്
ആരോ വിളിച്ചു പറയുന്നു..
ഫിറോസ്..
Thursday, January 13, 2011
ട്രാഫിക്..
ഓരോ ആള്‍കൂട്ടത്തിലും ചിലപോഴൊക്കെ നാം അപരിചിതരാണ്.. കാണാത്ത മുഖങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും മാത്രം ചുറ്റിനുമുണ്ടാകുന്ന കുറെയേറെ നിമിഷങ്ങള്‍..
പക്ഷെ നമ്മുടെ കലൊന്നിടറുമ്പോള്‍ നമുക്ക് ചുറ്റും കൂടുന്നവര്‍ ചിലപോഴൊക്കെ ചിര പരിചിതരെ പോലെയാവും... ഇവിടെ രാജാവെന്നോ പ്രജയെന്നോ ഇല്ല.. എല്ലാവരും മനുഷ്യര്‍..
ഇത് തന്നെയാണ് ജീവിതം.. മുന്‍വിധികളുമായി നാം യാത്ര തിരിക്കുന്നു.. നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ചുവന്ന വെളിച്ചം കാണാതെ നാം യാത്ര തുടരുക തന്നെയാണ്..
ഇത് തന്നെയാണ് "ട്രാഫിക്" നല്‍കുന്ന സന്ദേശവും..

Tuesday, January 11, 2011
ഓട്ടോഗ്രാഫ്..
എനിക്ക് തിരിച്ചു പോകണം
സൗഹൃദം പൂത്ത ആ ഇടവഴിയിലുടെ
എന്‍റെ കാമ്പസ്സിലേക്ക്..
എന്‍റെ കലാലയ മുറ്റത്തു നിന്നും
പുറം ലോകത്തേക്ക് തുറന്നു കിടന്നിരുന്ന
നീളന്‍ വഴികളിലായിരുന്നുവോ
ഓര്‍മ്മകള്‍ പൂക്കാനുള്ള
വിത്തുകള്‍ പാകിയിരുന്നത്..
കണ്ണുകളില്‍ പ്രണയവും
മൈലാഞ്ചി കയ്യില്‍ ചുവന്ന നിറമുള്ള പൂവുമായി
ആ പെണ്‍കുട്ടി ഓടി മറഞ്ഞത് എങ്ങോട്ടായിരുന്നു..?
ഓര്‍മകളുടെ ശവ പറമ്പില്‍ ഇങ്ങനെ നടക്കുമ്പോള്‍
ആദ്യം ഓടി വരുന്ന മുഖവും അവളുടെതാണല്ലോ..
സൗഹൃദം പൂത്ത ആ മരതണലില്‍
എനിക്ക് ഒന്ന് കൂടി ഇരിക്കണം
എന്നിട്ടീ നവലോകത്തോട് ഉറക്കെ വിളിച്ചു പറയണം,
ഇവിടെയായിരുന്നു സ്വര്‍ഗമെന്നു..
ഇവിടെ നിന്നായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു വെച്ചിരുന്നതെന്ന്..
അന്നൊരിക്കല്‍,
ആ പെണ്‍കുട്ടി വെച്ച് നീട്ടിയ
ചുവന്ന നിറമുള്ള പുസ്തകത്താളില്‍
എഴുതിയത് ഇന്നുമോര്‍ക്കുന്നു ഞാന്‍,..
"ഓര്‍മ്മകള്‍ മരിക്കാതിരിക്കുമെങ്കില്‍
പിന്നെന്തിനീ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്" എന്ന്..
പക്ഷെ ഇന്ന്,
അവളെയെന്ന പോല്‍ എന്‍ നെഞ്ചോടു
ചേര്‍ത്ത് താലോലിച്ച
ഓടോഗ്രഫിന്റെ ചിതലരിക്കാത്ത
പേജ്കളില്‍ കണ്ണുനീര്‍ കലരുമ്പോള്‍
ഒന്നുറക്കെ പറയാന്‍ തോന്നുന്നു,
ചിതലരിച്ചത് മുഴുവന്‍ ഓര്‍മ്മകള്‍ മാത്രമാണല്ലോ പ്രിയപ്പെട്ടവളെ എന്ന്...
എനിക്കൊന്നു കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്‍റെ കാമ്പസിലേക്ക്..
ആ പെണ്‍കുട്ടിയുടെ ഓടോഗ്രഫിലെഴുതിയ
ആ വാക്കുകള്‍ തിരുത്താനയെങ്കിലും..
സ്നേഹപൂര്‍വ്വം,
ഫിറോസ്

Sunday, January 2, 2011
തളരാതെ വളരാന്‍..
ഓരോ കണികയിലും പുത്തന്‍ പ്രതീക്ഷകള്‍ കാണാം..
ഓരോ കുഞ്ഞു പൂവിലും വസന്തം കാണാം ,
കണ്ണിമ ഒന്നടക്കുമ്പോള്‍ മധുര സ്വപ്നവും കാണാം ..
ചുറ്റും കൂരിരുട്ടെന്നു പറഞ്ഞു കാലത്തെ
ശപിക്കുമ്പോള്‍ ഒന്നോര്‍ക്കുക..
പകല്‍ വെളിച്ചത്തിനെ പോലും ഇരുട്ട് കീറി മുറിച്ചിരുന്നെന്നു,
എന്നിട്ടും സൂര്യന്‍ ഉദിക്കാതിരുന്നില്ലെന്നു ..
തളരുമെന്നു തോന്നുമ്പോള്‍
നട്ടെല്ലിനു മുകളില്‍ ഒന്ന് തടവി നോക്കാം..
എനിട്ടിങ്ങനെ ഉറക്കെ പറയാം..
"കരിമ്പില്‍ തന്ടല്ലിത് കാറ്റത്തു വളയുവാന്‍,
നട്ടെല്ല് തന്നെ ഉരുക്ക് പോല്‍ നില്‍ക്കുവാന്‍ .."
സസ്നേഹം,

Subscribe to:
Posts (Atom)