Sunday, January 30, 2011

തിരികെയാത്ര...

ഒരു തിരികെയാത്ര അനിവാര്യമാണ്..
സ്മൃതി പദങ്ങളിലേക്ക്...
ഗ്രിഹാതുരത്വം നിറയുന്ന സുഖമുള്ള ഓര്‍മകളിലേക്ക്..
സ്വന്തമാത്മാവ് തേടിയൊരു യാത്ര..

ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ മാത്രമല്ല..
ഓര്‍മപ്പെടുത്തലുകള്‍ കൂടിയാണെന്ന്
ആരോ വിളിച്ചു പറയുന്നു..

ഫിറോസ്‌..

Thursday, January 13, 2011

ട്രാഫിക്‌..

ഓരോ ആള്‍കൂട്ടത്തിലും ചിലപോഴൊക്കെ നാം അപരിചിതരാണ്.. കാണാത്ത മുഖങ്ങളും കേള്‍ക്കാത്ത ശബ്ദങ്ങളും മാത്രം ചുറ്റിനുമുണ്ടാകുന്ന കുറെയേറെ നിമിഷങ്ങള്‍..
പക്ഷെ നമ്മുടെ കലൊന്നിടറുമ്പോള്‍ നമുക്ക് ചുറ്റും കൂടുന്നവര്‍ ചിലപോഴൊക്കെ ചിര പരിചിതരെ പോലെയാവും... ഇവിടെ രാജാവെന്നോ പ്രജയെന്നോ ഇല്ല.. എല്ലാവരും മനുഷ്യര്‍..

ഇത് തന്നെയാണ് ജീവിതം.. മുന്‍വിധികളുമായി നാം യാത്ര തിരിക്കുന്നു.. നമുക്ക് മുന്നില്‍ തെളിഞ്ഞു നില്‍ക്കുന്ന ചുവന്ന വെളിച്ചം കാണാതെ നാം യാത്ര തുടരുക തന്നെയാണ്..

ഇത് തന്നെയാണ് "ട്രാഫിക്‌" നല്‍കുന്ന സന്ദേശവും..

Tuesday, January 11, 2011

ഓട്ടോഗ്രാഫ്..

എനിക്ക് തിരിച്ചു പോകണം
സൗഹൃദം പൂത്ത ഇടവഴിയിലുടെ
എന്‍റെ കാമ്പസ്സിലേക്ക്..

എന്‍റെ കലാലയ മുറ്റത്തു നിന്നും
പുറം ലോകത്തേക്ക് തുറന്നു കിടന്നിരുന്ന
നീളന്‍ വഴികളിലായിരുന്നുവോ
ഓര്‍മ്മകള്‍ പൂക്കാനുള്ള
വിത്തുകള്‍ പാകിയിരുന്നത്..

കണ്ണുകളില്‍ പ്രണയവും
മൈലാഞ്ചി കയ്യില്‍ ചുവന്ന നിറമുള്ള പൂവുമായി
ആ പെണ്‍കുട്ടി ഓടി മറഞ്ഞത് എങ്ങോട്ടായിരുന്നു..?
ഓര്‍മകളുടെ ശവ പറമ്പില്‍ ഇങ്ങനെ നടക്കുമ്പോള്‍
ആദ്യം ഓടി വരുന്ന മുഖവും അവളുടെതാണല്ലോ..

സൗഹൃദം പൂത്ത ആ മരതണലില്‍
എനിക്ക് ഒന്ന് കൂടി ഇരിക്കണം
എന്നിട്ടീ നവലോകത്തോട് ഉറക്കെ വിളിച്ചു പറയണം,
ഇവിടെയായിരുന്നു സ്വര്‍ഗമെന്നു..
ഇവിടെ നിന്നായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു വെച്ചിരുന്നതെന്ന്..

അന്നൊരിക്കല്‍,
ആ പെണ്‍കുട്ടി വെച്ച് നീട്ടിയ
ചുവന്ന നിറമുള്ള പുസ്തകത്താളില്‍
എഴുതിയത് ഇന്നുമോര്‍ക്കുന്നു ഞാന്‍,..
"ഓര്‍മ്മകള്‍ മരിക്കാതിരിക്കുമെങ്കില്‍
പിന്നെന്തിനീ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്" എന്ന്..

പക്ഷെ ഇന്ന്,

അവളെയെന്ന പോല്‍ എന്‍ നെഞ്ചോടു
ചേര്‍ത്ത് താലോലിച്ച
ഓടോഗ്രഫിന്റെ ചിതലരിക്കാത്ത
പേജ്കളില്‍ കണ്ണുനീര്‍ കലരുമ്പോള്‍
ഒന്നുറക്കെ പറയാന്‍ തോന്നുന്നു,
ചിതലരിച്ചത് മുഴുവന്‍ ഓര്‍മ്മകള്‍ മാത്രമാണല്ലോ പ്രിയപ്പെട്ടവളെ എന്ന്...


എനിക്കൊന്നു കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്‍റെ കാമ്പസിലേക്ക്‌..
ആ പെണ്‍കുട്ടിയുടെ ഓടോഗ്രഫിലെഴുതിയ
ആ വാക്കുകള്‍ തിരുത്താനയെങ്കിലും..


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Sunday, January 2, 2011

തളരാതെ വളരാന്‍..

ഓരോ കണികയിലും പുത്തന്‍ പ്രതീക്ഷകള്‍ കാണാം..
ഓരോ കുഞ്ഞു പൂവിലും വസന്തം കാണാം ,
കണ്ണിമ ഒന്നടക്കുമ്പോള്‍ മധുര സ്വപ്നവും കാണാം ..

ചുറ്റും കൂരിരുട്ടെന്നു പറഞ്ഞു കാലത്തെ
ശപിക്കുമ്പോള്‍ ഒന്നോര്‍ക്കുക..
പകല്‍ വെളിച്ചത്തിനെ പോലും ഇരുട്ട് കീറി മുറിച്ചിരുന്നെന്നു,
എന്നിട്ടും സൂര്യന്‍ ഉദിക്കാതിരുന്നില്ലെന്നു ..

തളരുമെന്നു തോന്നുമ്പോള്‍
നട്ടെല്ലിനു മുകളില്‍ ഒന്ന് തടവി നോക്കാം..
എനിട്ടിങ്ങനെ ഉറക്കെ പറയാം..
"കരിമ്പില്‍ തന്ടല്ലിത് കാറ്റത്തു വളയുവാന്‍,
നട്ടെല്ല് തന്നെ ഉരുക്ക് പോല്‍ നില്‍ക്കുവാന്‍ .."

സസ്നേഹം,
ഫിറോസ്‌