Sunday, January 2, 2011

തളരാതെ വളരാന്‍..

ഓരോ കണികയിലും പുത്തന്‍ പ്രതീക്ഷകള്‍ കാണാം..
ഓരോ കുഞ്ഞു പൂവിലും വസന്തം കാണാം ,
കണ്ണിമ ഒന്നടക്കുമ്പോള്‍ മധുര സ്വപ്നവും കാണാം ..

ചുറ്റും കൂരിരുട്ടെന്നു പറഞ്ഞു കാലത്തെ
ശപിക്കുമ്പോള്‍ ഒന്നോര്‍ക്കുക..
പകല്‍ വെളിച്ചത്തിനെ പോലും ഇരുട്ട് കീറി മുറിച്ചിരുന്നെന്നു,
എന്നിട്ടും സൂര്യന്‍ ഉദിക്കാതിരുന്നില്ലെന്നു ..

തളരുമെന്നു തോന്നുമ്പോള്‍
നട്ടെല്ലിനു മുകളില്‍ ഒന്ന് തടവി നോക്കാം..
എനിട്ടിങ്ങനെ ഉറക്കെ പറയാം..
"കരിമ്പില്‍ തന്ടല്ലിത് കാറ്റത്തു വളയുവാന്‍,
നട്ടെല്ല് തന്നെ ഉരുക്ക് പോല്‍ നില്‍ക്കുവാന്‍ .."

സസ്നേഹം,
ഫിറോസ്‌

2 comments:

  1. "കരിമ്പില്‍ തന്ടല്ലിത് കാറ്റത്തു വളയുവാന്‍
    നട്ടെല്ല് തന്നെ"
    പ്രയോഗം കൊള്ളാം ! ആദ്യത്തെ കമന്റ്‌ എന്റെ വക :)

    ReplyDelete