
സുറുമയെഴുതിയ കണ്ണുകള്‍,
തോരാത്ത മഴ പോല്‍
നനയിച്ചു കൊണ്ടിരിക്കുമ്പോള്‍
ബാക്കിയാവുന്നതെന്താണ്
എന്ന ചോദ്യം മാത്രമാണിനി ബാക്കി...
അവള് തന്ന സ്നേഹത്തെ കുറിച്ചല്ല,
ഇനി വരാനിരിക്കുന്ന ശൂന്യതയെ
കുറിച്ചോര്‍ത്താണ്
വാക്കുകള്‍ മുറിയുന്നത്..
നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
അവള്‍ക്കു വേണ്ടി കരയിച്ച
എന്റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..
ചോദ്യങ്ങള്‍ക്കിനി പ്രസക്തിയില്ല
ഉത്തരങ്ങള്‍ക്ക് കാതോര്‍ക്കാനും ആരുമില്ല..
എങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല.
ഉത്തരമില്ലെങ്കിലും ചോദ്യങ്ങള്‍
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എന്താണ് പ്രണയത്തിന്റെ ബാക്കിപത്രം??
"നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
ReplyDeleteഅവള്‍ക്കു വേണ്ടി കരയിച്ച
എന്റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്.."
നന്നായിട്ടുണ്ട്. പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുകയോ ജീവിതം നശിപ്പിക്കുകയോ ചെയ്യുന്ന വിഡ്ഢികള്‍ ഇത്രയും ഓര്‍ത്തിരുന്നെങ്കില്‍..
‘നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
ReplyDeleteഅവള്‍ക്കു വേണ്ടി കരയിച്ച
എന്റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..’
എന്താണു പ്രണയത്തിന്റെ ബാക്കിപത്രമെന്നു ഈ വരികളിൽ നിന്നും തന്നെ വ്യക്തം. കവിത നന്നായിട്ടുണ്ട് ഫിറോസ്. അഭിനന്ദനം.
‘നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
ReplyDeleteഅവള്‍ക്കു വേണ്ടി കരയിച്ച
എന്റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..’
എന്താണു പ്രണയത്തിന്റെ ബാക്കിപത്രമെന്നു ഈ വരികളിൽ നിന്നും തന്നെ വ്യക്തം. കവിത നന്നായിട്ടുണ്ട് ഫിറോസ്. അഭിനന്ദനം.
കവിയുടെ വിശാലമായ കാഴ്ച്ചപ്പാടാണ് പ്രിയപ്പെട്ടവരുടെ കണ്ണുനീരിനെക്കുറിച്ചോര്ത്തു വേദനിക്കാന്‍ ഇടയാക്കിയത്. അഭിനന്ദനങ്ങള്‍
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteനല്ല വരികള്‍
ആശംസകള്‍
പ്രിയപ്പെട്ട ഫിറോസ്,
ReplyDeleteജീവിതം ഇതാണ്;ഇങ്ങിനെയൊക്കെ തന്നെയാണ്. അനുഭവം ഗുരു.
പ്രണയത്തിന്റെ ബാക്കിപത്രം ജീവിച്ചു തീര്‍ക്കാനുള്ള ജീവിതം തന്നെ.
ഓര്‍ക്കണം-ഒരിക്കലും ഒരാളില്‍ തന്റെ സന്തോഷം അവസാനിക്കുന്നില്ല.
ഈ ജീവിതം ഇനിയും എത്ര മനോഹരം!
നോയമ്പ് ആശംസകള്‍!
സസ്നേഹം,
അനു
പ്രണയത്തിനിടയില്‍ ഒരു പ്രവാസിയുടെ പ്രയാസം മണക്കുന്നു..
ReplyDeleteഫിറോസ് ആശംസകള്‍
ReplyDeleteഇതും പ്രണയ ത്തിന്റെ മറ്റൊരു മുഖം
kollammmm...
ReplyDeletewww.pcprompt.net
"എന്താണ് പ്രണയത്തിന്റെ ബാക്കിപത്രം?"-
ReplyDeleteഉള്ളിലുറഞ്ഞു കൂടുന്ന മേഘങ്ങളും, ഇടയ്ക്കിടെ പെയ്യുന്ന മഴയും..
പ്രണയം അങ്ങനെയൊക്കെയാണ് സോദരാ...
ReplyDeleteസിഗരറ്റ് പോലെ..
എരിഞ്ഞു തീരുമ്പോഴെ അത് കൂടുതല്‍ ആസ്വദിക്കാനാവു..
കണ്ണീരിന്റെ ഉപ്പും കിനാവിന്റെ മധുരവും കലര്‍ന്ന
നല്ല വരികള്‍..
ആശംസകള്‍..
പ്രണയത്തിന്റെ ബാക്കിപത്രം പ്രണയം തന്നെയാണ്. തീ പോലെ സ്വയം എരിഞ്ഞടങ്ങുന്ന പ്രണയം.
ReplyDeleteപ്രണയത്തിന്റെ ബാക്കിപത്രം പ്രണയം തന്നെയാണ്. തീ പോലെ സ്വയം എരിഞ്ഞടങ്ങുന്ന പ്രണയം.
ReplyDeleteപ്രണയം എന്ന സ്ഥിരം വിഷയത്തില്‍ നിന്നും കവികള്‍ മാറി ചിന്തിക്കാന്‍ സമയമായെന്ന് തോന്നുന്നു.
ReplyDeleteപടച്ചോനെ...ഇന്ന് എന്താ വായിക്കുന്ന പോസ്റ്റുകള്‍ മൊത്തം ഇമ്മാതിരി ഗുലുമാല് ചോദ്യങ്ങള്‍ ചോദിക്കുന്ന പോസ്റ്റുകളാണ്...ആകെ മൊത്തം പ്രണയം, വിരഹം , ഏകാന്തത , ശ്ശൊ...ഞാന്‍ ഇന്നത്തെ വായന നിര്‍ത്തുന്നു..ആകെ ഡിം ആയി..
ReplyDeleteനന്ദി ഫിറോ..നിന്റെ അടുത്ത ബ്ലോഗിലും കൂടി ഒന്ന് പോയെച്ചും വരാം..അവിടെ ഇനി എന്താണാവോ ചോദിക്കാന്‍ പോകുന്നത്..
എന്താണ് പ്രണയത്തിന്റെ ബാക്കിപത്രം ? തീരാവേദന അല്ലാതെന്തു ?
ReplyDeletenalla varikal
ReplyDeleteashamsakal
എന്താണ് പ്രണയത്തിന്റെ ബാക്കിപത്രം??
ReplyDelete----------------------------
1)sms
2)ഒളിച്ചോടല്‍
3 കല്യാണം കഴിക്കല്‍
4)ഹണിമൂണ്‍
5)ജീവിതം ,യാഥാര്‍ത്ഥ്യം
6)സംശയം ,വഴക്ക് ,വേര്‍പിരിയല്‍ ,
ദുരന്തം ,ബ്ലോഗ് പോസ്റ്റ് ,,കമന്റ് ,സഹതാപം !!!(ലേബല്‍ : വെറും ഭാവന മാത്രം )
hhhhhhhhhhhhh....good bhaavana
Deletehhhhhhhhhhhhh....good bhaavana
Deleteമരിക്കാത്തൊരു വിഷയം..
ReplyDeletenalla kavitha... virahathinte vedana nannayi vivarichirikkunnu... kavithayile vedana jeevithathil undavathirikkatte ennu prarthikkunnu...
ReplyDeleteഎന്താണ് പ്രണയം ?
ReplyDeleteഎന്താണ് പ്രണയത്തിന്റെ ബാക്കിപത്രം ?
എനിക്കും അറിയില്ല
ഒരു പക്ഷെ സുനാമികഴിഞ്ഞ തീരം പോലാകുമോ?
ആശംസകള്‍ നേരുന്നു
ReplyDeletea travel towards NATURE.....
പ്രകൃതിയിലേക്ക് ഒരു യാത്ര........
www.sabukeralam.blogspot.com
www.travelviews.in
ജീവിതത്തിലെ ഇത്തിരി സ്വപ്നങ്ങൾ ആണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെ
ReplyDeleteനല്ല എഴുത്ത്
ആശംസകൾ
നല്ല കവിത ആശംസകള്‍ !
ReplyDeleteനല്ല കവിത ആശംസകള്‍
ReplyDeleteകവിത കൊള്ളാം ട്ടൊ
ReplyDeleteകവിത ഇഷ്ടമായി...
ReplyDeleteനോവുള്ള വരികൾ
നല്ല കവിത
ReplyDelete