Wednesday, September 29, 2010

ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാതെ പോയ പെണ്‍കുട്ടിക്ക് ,,,

കാലമിനിയുമുരുളം,
നാം വീണ്ടും കണ്ടുമുട്ടിയേക്കാം ,,
നിലാവില്‍ നാം കളി പറഞ്ഞേക്കാം
നിദ്രയില്‍ ചിലപ്പോള്‍ സ്വപ്നമായ്
തൊട്ടുണര്‍തിയേക്കാം......
കളിപറഞ്ഞിരുന്ന സന്ദ്യകള്‍
വീണ്ടും പിറന്നേക്കാം ,

പക്ഷെ അന്നും നീ എന്നോട് പറയരുത്
നിനക്കെന്നെ ഇഷ്ടമാണെന്ന്
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് ..
കാരണം ഞാനിന്നും വിശ്വസിച്ചോട്ടെ ,
നീ എന്‍റെ കൂടുകാരി മാത്രമെന്ന് ..
എല്ലാം പറഞ്ഞിട്ടും
പറയേണ്ടതൊന്നും പറയാതെ പോയ
എന്‍റെ ഒരു നല്ല കൂട്ടുകാരി ....







Sunday, September 19, 2010

ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..........SMS

മഴ തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍, തണുത്ത കാറ്റു വീശിയ സന്ദ്യയില്‍ ഞാന്‍ അവളോടെന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
അവള്‍ ചോദിച്ചു,"ഞാനൊന്നു കരഞ്ഞാല്‍,ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീരിനെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ??"

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിറകില്‍ അവളുടെ ചിരി ഉയര്‍ന്നു...
അവള്‍ക്കറിയില്ലല്ലോ,, അറിയാതെ പോലും ആ മിഴികള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്..
അവള്‍ ചിരിക്കട്ടെ... ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..




ഫിറോസ്‌

Tuesday, September 7, 2010

വിപ്ലവം .. അന്നും ഇന്നും ... (ആക്ഷേപ ഹാസ്യം. )




പേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്‍കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..

പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..

കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...


സ്നേഹപൂര്‍വ്വം,
ഫിറോസ്‌