Wednesday, July 20, 2011

വല്ലാത്തൊരു ചോദ്യം..

എരിയുന്ന ഉള്ളില്‍ നിന്നഗ്നിയായ്
ഒഴുകുന്ന കവിതകള്‍ ആര്‍ക്കാണ്‌ ഞാന്‍ സമര്‍പ്പിക്കേണ്ടത്‌..??

സ്നേഹം മാത്രം നല്‍കി
തിരിച്ചു വേദന മാത്രം സ്വീകരിക്കേണ്ടി വന്ന
സ്നേഹപര്യായമായ മാതാവിനോ??
അതോ എല്ലാം കണ്ടും കേട്ടും
എന്നിട്ടുമൊന്നും മിണ്ടാതെ
ഉമ്മറത്തേക്ക് കണ്ണും നട്ടിരുന്ന
പിതാവിന്റെ നിസ്സംഗതക്കോ ??
പ്രപഞ്ചത്തെ മുഴുവന്‍ പഠിപ്പിച്ചു തന്നിട്ടും
ജീവിക്കാന്‍ മാത്രം പഠിപ്പിച്ചു തരാതെ
എന്നെ ഒരു ചോദ്യ ചിഹ്ന്നമാക്കിയ
പ്രിയ ഗുരുനാഥനോ??
എല്ലാം പറഞ്ഞിട്ടും
എന്തോ ഒന്ന് പറഞ്ഞില്ലെന്നു പറഞ്ഞു
കണ്ണുനീര്‍ മാത്രം നല്‍കി
എങ്ങോട്ടോ നടന്നു നീങ്ങിയ
പ്രിയ ചങ്ങാതിക്കോ??
അതോ എരിയുന്ന അക്ഷരങ്ങള്‍ക്കിടയില്‍
എന്നെ തനിച്ചാക്കി
എരിതീയില്‍ ചാരമായ് മാറിയ
എന്‍റെ പ്രിയപ്പെട്ടവള്‍ക്കോ..??
അതുമല്ലേല്‍....,
നടന്നു തീര്‍ത്ത വഴികളില്‍
കണ്ണുനീര്‍ വിതച്ചു
ഇനി വരും വഴികളില്‍
വസന്തം കൊയ്യാന്‍ കാത്തിരിക്കുന്ന
എനിക്ക് തന്നെയോ???

പറയു സുഹൃത്തെ....
ആര്‍ക്കാണ്‌ ഞാനീ കവിത സമര്‍പ്പിക്കേണ്ടത്‌???

4 comments:

  1. എല്ലാം പറഞ്ഞിട്ടും ഒന്ന് പറഞ്ഞില്ലെന്നു പറഞ്ഞു
    കണ്ണീരു മാത്രം നല്കിപ്പിരിഞ്ഞ ചങ്ങാതി .........
    ഇഷ്ടായി പ്രയോഗം .........
    ഈ എഴുത്ത് ഹൃദയ പൂര്‍വ്വം സ്വീകരിക്കുന്നു ..........
    ആശംസകള്‍ .............

    ReplyDelete
  2. valare nannayi ee kavitha... vaayichappol pettannu ormayil vannathu aham enna cinemayile nandi aarodu njaan chollendu enna kavitha aanu...

    ReplyDelete
  3. ഇത് വായിച്ചപ്പോൾ " അഹം " എന്നാ സിനിമയിലെ ഗാനം ഓര്മ വന്നു.

    ReplyDelete