Friday, December 10, 2010

ഇനിയൊരു കഥയെഴുതാം... :-)

"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
വായിച്ചപോള്‍ കോരി തരിച്ചു പോയി ..ഓഹ്.. കുറച്ചു കഥയും കവിതയും എഴുതിയതിനു അവാര്‍ഡ്‌ ..അത് കഴിഞ്ഞപ്പോള്‍ സ്വീകരണം... കൊള്ളാമല്ലോ ..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. കണ്ണടച്ചാല്‍ സ്വീകരണവും അവാര്‍ഡും മാത്രം ..ഉം ..
ഒടുവില്‍ നിശയുടെ മധ്യ യാമതിലെവിടെയോ വെച്ച് ഞാനാ തീരുമാനമെടുത്തു .. എഴുതുക .. അവാര്‍ഡ്‌ നേടുക . പിന്നെ സ്വീകരണം പിറകെ വരുമല്ലോ ..


പക്ഷെ എപ്പോള്‍ ?? എങ്ങനെ ?? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല .. ആഹ്.. ഇതിനിപോള്‍ എന്തോന്ന് ആലോചിക്കാനിരിക്കുന്നു..
വായി തോന്നിയത് കോതക്ക് പാട്ട് ..
ഇതിപോ അറിഞ്ഞിട്ടാണോ എല്ലാം ചെയ്യുന്നത്???ഒരല്പം ഭാവന വേണം ... എഴുതാനിരിക്കുമ്പോള്‍ അതൊക്കെ താനെ വന്നോളും...

എന്നാല്‍ പിന്നെ ഒന്നും നോക്കേണ്ട.. നാളെ രാവിലെ തന്നെ തുടങ്ങിയേക്കാം, അല്ലേല്‍ വേണ്ട.. രാവിലെ എഴുന്നേല്‍ക്കുക എന്നൊക്കെ പറഞ്ഞാല്‍..
ഒടുവില്‍ എല്ലാ ചിന്തയും മടക്കി വെച്ച് ഉറങ്ങാന്‍ കിടന്നപ്പോള്‍ എവിടെ നിന്നോ ഒരശരീരി ..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം "
നോ.. പാടില്ല.. നാളെ ലോകം വാഴ്ത്തുന്ന കഥാകാരന് കഥയെക്കാള്‍വലുത് ഉറക്കമോ??
അലാറം വെച്ചേക്കാം..

പ്രസംഗം കഴിഞ്ഞു ആളുകള്‍ നിര്‍ത്താതെ കയ്യടിക്കുകയാണ്..ഏതായാലും കയ്യുയര്‍ത്തി അവരെ ഒന്ന് അഭിവാദ്യം ചെയ്തേക്കാം.. അഭിവാദ്യം ചെയ്യാന്‍ കൈ ഉയര്‍ത്തിയതും തലയില്‍ ഒരു കുപ്പി വെള്ളം.. ഒരു കഥാകാരന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ഏതോ ഒരു പിന്തിരിപ്പന്‍ മൂരാച്ചി തന്നെ..
ഹേയ്.. അല്ല. കുടിക്കാന്‍ കൊണ്ട് വെച്ചവെള്ളം., അതൊരു സ്വപ്നമയിരുന്നല്ലേ.. ??

ഏതായാലും ഇനി സമയം കളയാനില്ല.. പേപ്പറും പേനയും എടുത്തു..
നിന്നും ഇരുന്നും കിടന്നും ചിന്തിച്ചു നോക്കി..
ഇല്ല.. വരുന്നില്ല.... ഇനി ഞാന്‍ എന്ത് ചെയ്യും..??
ഭാവന വരുന്നില്ലന്നെ.. എന്തായിരിക്കും കാരണം??? .. ആഹ്.. പിടി കിട്ടി..... കഥാകാരന്മാര്‍ക്ക് ഭാവന വരണമെങ്കില്‍ ചുണ്ടിലെരിയുന്ന സിഗേരെട്റ്റ് വേണം.. ഇതിപോ ഇന്നലെ ഓര്‍ത്തിരുന്നെങ്കില്‍ വാങ്ങി വെക്കാമായിരുന്നു.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. മെല്ലെ അമ്മാവന്റെ മുറിയിലേക്ക് നടന്നു.. സിഗേരെട്റ്റ് ഇല്ല . പകരം നല്ല ഒന്നാംതരം ബീഡി.. ബീഡി എങ്കില്‍ ബീഡി..
ഒരെണ്ണം കത്തിച്ചു ആഞ്ഞു വലിച്ചു.. നോ.. പുക വരും മുമ്പേ ചുമ വന്നു.. ഇനിയും ചുമച്ചാല്‍ കഥ എഴുതാന്‍ നിന്ന എന്‍റെ കഥ കഴിക്കാന്‍ അമ്മാവന്‍ വരും...അമ്മാവന് അറിയില്ലല്ലോ ഒരു കഥാകാരന്റെ വേദന.. സ്വയ രക്ഷക്ക് വേണ്ടി ബീഡി കളയുമ്പോള്‍ മനസിലുറപ്പിച്ചു.. "ഒന്ന് രണ്ടു കഥ എഴുതിയിട്ട് വേണം ബീഡി വലിക്കാന്‍ പഠിക്കാന്‍ "

ഇത്ര സമയമായിട്ടും എന്തെ ഭാവന വരാത്തെ.. ശോ..
ചുറ്റും നോക്കിയപോഴാ മനസിലായത് .. വായു പോലും കടന്നു വരാത്ത മുറിയിലേക്ക ഭാവന വരുന്നത് .. കഷ്ടം ..
ഇനി എന്ത് ചെയ്യും ?? നോ .. ചിന്തിച്ചു കളയാന്‍ സമയമില്ല .. പുറത്തേക്കു പോകാം .. എല്ലാ കഥകരന്മാര്കും ഭാവന നല്‍കിയത് മര തണലും പുഴയോരവും ഒക്കെയ .. അപ്പോള്‍ എനിക്കും അങ്ങനെയേ വരൂ .. കയ്യില്‍ കിട്ടിയ ഷര്‍ട്ടും വലിച്ചിട്ടു പുഴ ലക്ശ്യമാക്കി നടന്നു....
മുണ്ടും മടക്കി കുത്തി ജല മര്‍മരത്തിന്റെ ലഹരി ഏറ്റു വാങ്ങാന്‍ പുഴയിലേക്ക് ഇറങ്ങിയപ്പോള്‍ ഞാനാ സത്യം തിരിച്ചറിഞ്ഞു ..
പുഴ വെള്ളം മുഴുവന്‍ കൊക്ക കോള കമ്പനി ഊറ്റി എടുതുവത്രേ .. ദൈവമേ ..
ഭാവന വരാന്‍ ഞാനിനി എവിടെ പോകണം ??

ബാല്യത്തില്‍ കൂട്ടുകാരുമൊന്നിച്ചു കളി പറഞ്ഞു നടന്ന കളിക്കളത്തിലേക്ക് പോകാം .. അവിടെയാകുമ്പോള്‍ തണല്‍ മരങ്ങളും കാറ്റും വായുവും എല്ലാമുണ്ട് .. ഭാവന വേഗം വരും ..

വീണ്ടും നിരാശയോ ??...കാറ്റും പൂവും കൊണ്ട് പ്രകൃതി രമണീയം ആയിരുന്ന ഭൂമിയില്‍ വലിയ കെട്ടിടങ്ങളും ശബ്ദ കോലാഹലങ്ങളും ..അവിടെ നിന്നാല്‍ കഥ അല്ല.. കലിയാ വരിക..
വീണ്ടും എന്‍റെ ഇരുണ്ട മുറിയിലേക്ക് ..
ഒഹ്.. .. എന്‍റെ സ്വീകരണം .. ഇനി ഞാന്‍ എന്ത് ചെയ്യും ..
ഇല്ല .. ഞാനങ്ങനെ തോറ്റു കൊടുക്കില്ല ..

ചിന്തകള്‍ കാട് കയറി .. ആഹ .. കിട്ടിപ്പോയ് .. കഥ കിട്ടിപ്പോയ് ..
എന്‍റെ ആദ്യ കഥാ മുകിളം ഞാന്‍ കടലാസ്സില്‍ പകര്‍ത്താന്‍ തുടങ്ങി....
ഒരു ഗ്രാമം .. ഗ്രാമത്തിലേക്ക് വരുന്ന പണക്കാരനായ നായകന്‍ .. പാവപ്പെട്ട നായിക.. അവര്‍ക്കിടയില്‍ മൊട്ടിടുന്ന പ്രണയം ..
അവര്‍ക്കിടയില്‍ വിലങ്ങു തടിയായി ക്രൂരനായ ഒരച്ചന്‍ ..
കൊള്ളാം.. നല്ല ത്രെഡ് ..
കഥ കിട്ടിയ സന്തോഷത്തില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നി..
"മാനസ മൈനേ വരൂ.." പാട്ടിനിടയില്‍ എന്‍റെ നായകനെ കുറിച്ച് ഒരു നിമിഷമോര്‍ത്ത ഞാന്‍ ഞെട്ടി തരിച്ചു പോയി.. നായകന് മധുവിന്റെ രൂപം.. നായികക്ക് ഷീലയുടെയും..!!!
ഹയ്യോ...തകഴി സര്‍.. താങ്കള്‍ എന്തിനു എന്‍റെ കഥ വര്‍ഷങ്ങള്‍ക്കു മുന്നേ അടിച്ചു മാറ്റി...ഇനി ഞാന്‍ എന്തെഴുതും???
ഇല്ല.. എനിക്കെഴുതിയെ പറ്റു..

നിരാശ മാറ്റി ജനലിലുടെ പുറത്തു നോക്കിയപ്പോള്‍ കൊള്ളിയാന്‍ പോലെ പോകുന്നു ആമിനതാതയും അവരുടെ ആടും ..അവരുടെ വീടിലനെങ്കില്‍ കുറെ കഥാപാത്രങ്ങളും ഉണ്ട്.. എന്‍റെ നാട്ടിനെ കുറിച്ചകുമ്പോള്‍ സ്വീകരണത്തിന്റെ ശക്തി ഒന്ന് കൂടി വര്‍ധിക്കും.. കൊള്ളാം.. നല്ല ഐഡിയ..

കഥയെഴുത്ത്‌ പുരോഗമിക്കവേ കണ്ണടയിട്ടു ചുണ്ടില്‍ ബീടിയുമായ്‌ ചാരു കസേരയില്‍ ഇരിക്കുന്ന മെലിഞ്ഞ ഒരാളുടെ രൂപം മനസ്സില്‍ തെളിഞ്ഞു ..
"ബഷീര്‍ക്കാ .. നിങ്ങളും എന്നോട് ഈ ചതി ചെയ്തുവല്ലേ .. വേണ്ടായിരുന്നു .."
മനസ്സില്‍ കഥകള്‍ പലതും വന്നു .. പക്ഷെ കഥ പുരോഗമിക്കുമ്പോള്‍ ചില കഥാ പാത്രങ്ങള്‍ മനസിലുടെ പായാന്‍ തുടങ്ങി ..
എന്‍റെ കഥ എനിക്ക് മുമ്പേ അടിച്ചു മാറ്റിയവര്‍ .....

ഇനി........................

സ്വീകരണത്തെ കുറിച്ചിനി മറക്കാം ... പക്ഷെ എഴുതാതിരിക്കാന്‍ എനിക്കാവില്ല ..
ഞാന്‍ എഴുതി ..
ബാല്യത്തില്‍ എനിക്ക് ചുറ്റും തണല്‍ വിരിച്ചു നല്‍കിയ, എന്നാല്‍ ഇന്നില്ലാത്ത മരങ്ങളെ കുറിച്ച് ..
ആ മരത്തിന്‍ ചുവട്ടില്‍ എന്‍റെ കൂടെ ഇരുന്ന പെന്‍ കുട്ടിയെക്കുറിച്ച്.., എന്‍റെ പ്രണയത്തെ കുറിച്ച്..
ഇവിടുണ്ടായിരുന്ന പുഴയെ കുറിച്ച്..അങ്ങനെ.. അങ്ങനെ...

ഇനി എന്നെ ഓര്‍മിപ്പിക്കരുത്..
"വിശ്വ വിഖ്യാത എഴുത്തുകാരന് നാടിന്‍റെ സ്വീകരണം " എന്ന വാക്ക്..
കാരണം അങ്ങനെ വന്നാല്‍ ചെമ്മീന്‍ രണ്ടാമതും പിറക്കും .. പുത്തന്‍ ഭാവത്തില്‍ ...പുത്തന്‍ രൂപത്തില്‍.. :-)

No comments:

Post a Comment