സൗഹൃദത്തിന്റെ പേമാരിയായിരുന്നു അവരില്‍ പെയ്തിറങ്ങിയത്.. തിരകളില്ലാത്ത സാഗരം പോലെ അത് ശാന്തമായിരുന്നു.. മീനച്ചൂടില്‍ പെയ്ത രാത്രി മഴ പോലെ അത് കുളിര്‍മയുള്ളതായിരുന്നു..
പക്ഷെ....
എവിടെയോ അവര്‍ക്ക് പിഴച്ചു.. അവനില്‍ പ്രണയത്തിന്‍റെ നിശാഗന്ധി പൂത്തു, അവളില്‍ നൊമ്പരത്തിന്റെയും...
ഒരിക്കല്‍ ഒരുപാടു പ്രതീക്ഷകളോടെ ആ ഹൃദയം അവള്‍ക്ക് മുന്നില്‍ തുറന്നു..അവള്‍ക്കിഷ്ടമായിരുന്നു,ആ മൊഴികളും മിഴികളും എല്ലാം..
പക്ഷെ.....,
അവനു മുന്നില്‍ അവള്‍ മൗനിയായി.. അതെ..അവള്‍ ആ ഹൃദയത്തില്‍ കൊത്തി വെച്ചത് മറ്റൊരു രൂപമായിരുന്നു..
എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും അവളുടെ ജനാലക്കരികില്‍ വന്നിരിക്കുന്ന അവള്‍ അവന്‍റെ പേര് വെച്ച് വിളിക്കുന്ന ആ പക്ഷിയെ നോക്കി അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു..അല്ല ഒരുപക്ഷെ അവള്‍ അറിഞ്ഞിരുന്നുവോ, ആ പക്ഷി അവന്‍ തന്നെയാണെന്ന്.. ആ പക്ഷിയുടെ ഹൃദയവും തേങ്ങുന്നുണ്ടായിരുന്നു എന്ന്....
"പ്രണയത്തിനും കവിതയ്ക്കും പൂച്ചയുടെ പോലെ 9 ജന്മങ്ങള്‍ ഉണ്ടെന്നു.. "
സ്നേഹപൂര്‍വ്വം,
ഫിറോസ്
കഴിഞ്ഞ യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍,ഞാന്‍ കേട്ട വാക്കുകള്‍,നെടുവീര്‍പ്പുകള്‍,നിശ്വാസങ്ങള്‍,നൊമ്പരങ്ങള്‍, അങ്ങനെയങ്ങനെ......... അതിവിടെ പുനര്‍ജനിക്കുകയാണ്.. എന്റെ സ്വപ്നങ്ങളായ്.. ചുവന്ന റോസാ പൂവിന്റെ നിറമുള്ള എന്റെ സ്വപ്നങ്ങളായ്..
Friday, May 14, 2010
പ്രണയത്തെ പ്രണയിച്ചവന്.........
പ്രണയത്തെ പ്രണയിച്ചവന് പ്രണയരാഹിത്യം മരണമാണ്..മരണം ചിലപ്പോഴൊക്കെ വിജയമാണ്. സ്വയം നഷ്ടപ്പെടാതെ പ്രകാശം ചൊരിയുവാന്‍ ആവില്ലെന്ന് മൃദുസ്വരത്തില്‍ ഒരു മെഴുകുതിരി നാളമായ നീ വിളിച്ചു പറയുന്നു..
സ്നേഹപൂര്‍വ്വം,
ഫിറോസ്
സ്നേഹപൂര്‍വ്വം,
ഫിറോസ്
Wednesday, April 21, 2010
Ente Suhrithinu..
പിന്നിട്ടവഴികളെല്ലാം വിദൂരമായി കഴിഞ്ഞശേഷവും ബാക്കിയാവുക ഒരാള്‍ മാത്രമായിരിക്കും പിരിയാന്‍ വിസമ്മതിക്കുന്ന ഒരൊറ്റ സ്നേഹിതന്‍ മാത്രം ...... അതെ ചിന്തിപ്പിക്കാനും, ചിരിപ്പിക്കാനും, കരയിപ്പിക്കാനും ..... കഴിവുള്ള ഉറ്റ ചങ്ങാതി..
സ്നേഹപൂര്‍വ്വം,
ഫിറോസ്
സ്നേഹപൂര്‍വ്വം,
ഫിറോസ്
Subscribe to:
Posts (Atom)