Tuesday, November 23, 2010

കനലില്‍ നിന്നും കവിയുണരുന്നു....

എനിക്ക് ചുറ്റും തീഗോളങ്ങള്‍ തീര്‍ത്തത് നിങ്ങളാണ്..
എന്‍റെ മോഹങ്ങള്‍ ചില്ല് കൂട്ടിലടച്ചതും..

സ്വര്‍ണ നിറമുള്ള എന്‍റെ സ്വപ്നങ്ങള്‍ക്ക്
കറുപ്പ് നിറം ചാലിക്കുമ്പോള്‍
നിങ്ങളറിയാതെ പോയി...

കനലില്‍ നിന്നും കവിയുണരുമെന്ന് ...
തീഗോളങ്ങള്‍ക്ക് മുകളില്‍ പേമാരിയായ്
കവിത പെയ്തിറങ്ങും എന്ന്..
ചില്ല് കൂട്ടില്‍ കിടന്നെന്റെ മോഹങ്ങള്‍
മയില്‍പീലിപോല്‍ ഇരട്ടിക്കുകയാണെന്ന്..

ഉരുകുന്ന അക്ഷരങ്ങള്‍
ഓര്‍മിപ്പിക്കുന്നത്‌ ഒന്ന് മാത്രം..
കനലില്‍ നിന്നും കവിയുണരുന്നു....

സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Wednesday, October 6, 2010

ചിതറി വീഴുന്ന മഴത്തുള്ളികളില്‍ -
ഒന്നിന്നെന്നോടൊരു പരിഭവം പറഞ്ഞു ..
കരയാന്‍ പോലും കഴിയാതെ വരുന്ന
മഴത്തുള്ളിയുടെ വേദനയെ കുറിച്ച് ....
നിസഹായനായവന്റെ വിധിയെ കുറിച്ച് ...


പിന്നെ ശബ്ദം കനപ്പിച്ചു പറഞ്ഞു ..
മഴത്തുള്ളിയായ് ഭൂമിയില്‍ വീഴുന്നതിനെ കുറിച്ച് ..
കരയാന്‍ പോലും കഴിയാത്തവന്റെ പൊട്ടിത്തെറിയെകുറിച്ചു ......

Wednesday, September 29, 2010

ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാതെ പോയ പെണ്‍കുട്ടിക്ക് ,,,

കാലമിനിയുമുരുളം,
നാം വീണ്ടും കണ്ടുമുട്ടിയേക്കാം ,,
നിലാവില്‍ നാം കളി പറഞ്ഞേക്കാം
നിദ്രയില്‍ ചിലപ്പോള്‍ സ്വപ്നമായ്
തൊട്ടുണര്‍തിയേക്കാം......
കളിപറഞ്ഞിരുന്ന സന്ദ്യകള്‍
വീണ്ടും പിറന്നേക്കാം ,

പക്ഷെ അന്നും നീ എന്നോട് പറയരുത്
നിനക്കെന്നെ ഇഷ്ടമാണെന്ന്
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് ..
കാരണം ഞാനിന്നും വിശ്വസിച്ചോട്ടെ ,
നീ എന്‍റെ കൂടുകാരി മാത്രമെന്ന് ..
എല്ലാം പറഞ്ഞിട്ടും
പറയേണ്ടതൊന്നും പറയാതെ പോയ
എന്‍റെ ഒരു നല്ല കൂട്ടുകാരി ....







Sunday, September 19, 2010

ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..........SMS

മഴ തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍, തണുത്ത കാറ്റു വീശിയ സന്ദ്യയില്‍ ഞാന്‍ അവളോടെന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
അവള്‍ ചോദിച്ചു,"ഞാനൊന്നു കരഞ്ഞാല്‍,ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീരിനെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ??"

ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിറകില്‍ അവളുടെ ചിരി ഉയര്‍ന്നു...
അവള്‍ക്കറിയില്ലല്ലോ,, അറിയാതെ പോലും ആ മിഴികള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്..
അവള്‍ ചിരിക്കട്ടെ... ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..




ഫിറോസ്‌

Tuesday, September 7, 2010

വിപ്ലവം .. അന്നും ഇന്നും ... (ആക്ഷേപ ഹാസ്യം. )




പേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്‍കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..

പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..

കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Tuesday, August 17, 2010

നിന്നെയും കാത്ത്....

മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലതവുന്നു ...
കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു നില്ക്ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്...

പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

Monday, August 16, 2010

മക്കള്‍ മഹാത്മ്യം

മുത്തശ്ശി കഥകള്‍ പറഞ്ഞു തീര്‍ന്നെന്നു
വിലപിക്കുന്നത് ആരാണ്..
മുത്തശ്ശി കഥകള്‍ ഇന്നുമുണ്ട് പക്ഷെ,
ചുറ്റുമിരിക്കാന്‍ കുട്ടികളില്ലെന്നു മാത്രം ..
മുത്തശ്ശി കഥകള്‍ക്ക് മുത്തശ്ശി കേള്‍വിക്കാറുണ്ട്..
വൃദ്ധ മന്ദിരത്തില്‍...
ആദര്‍ശം പറയുന്ന മക്കള്‍ ഒപ്പിട്ടു നല്‍കിയ
ഭാരിച്ച cheque-ന്റെ കഥകളാണവര്‍
ഏറെയും പറയുന്നത് ..
"മക്കളുടെ മഹാത്മത്യെ കുറിച്ച് "..
അവസാനം കൊച്ചു മകനോടോരുമ്മയും കൊടുക്കാന്‍ പറഞ്ഞു
തിരിച്ചു വരുമ്പോള്‍ കണ്ടു അമ്മയുടെ കണ്ണുനീര്‍
ആ കണ്ണുനീര്‍ തുടക്കാന്‍ 100-ന്റെ നോട്ടുകള്‍ വെച്ച് നീട്ടിയപ്പോള്‍
എന്തെന്നില്ലാത്ത സന്തോഷം ..
തിരിച്ചു ശീതീകരിച്ച കാറില്‍
ഭാര്യയും മകനുമൊത് തിരിച്ചു പോരുമ്പോള്‍
8 വയസുകാരന്‍ മകന്‍ ചോദിച്ചതൊരു
ബ്ലാങ്ക് ചെക്കിനും
പിന്നൊരു നീലമഷി പെനയ്കും ..
"അവനും പിന്നീടൊരു മഹാനാകുമത്രേ..."


മക്കള്‍ മഹാത്മ്യം അവസാനിക്കുന്നില്ല..

സ്നേഹപൂര്‍വ്വം,
ഫിറോസ്‌