ഒരുപാട് പറയാനുണ്ടായിട്ടും ഒന്നും പറയാതെ പോയ പെണ്‍കുട്ടിക്ക് ,,,
കാലമിനിയുമുരുളം,
നാം വീണ്ടും കണ്ടുമുട്ടിയേക്കാം ,,
നിലാവില്‍ നാം കളി പറഞ്ഞേക്കാം
നിദ്രയില്‍ ചിലപ്പോള്‍ സ്വപ്നമായ്
തൊട്ടുണര്‍തിയേക്കാം......
കളിപറഞ്ഞിരുന്ന സന്ദ്യകള്‍
വീണ്ടും പിറന്നേക്കാം ,
പക്ഷെ അന്നും നീ എന്നോട് പറയരുത്
നിനക്കെന്നെ ഇഷ്ടമാണെന്ന്
നിനക്കെന്നെ ഇഷ്ടമായിരുന്നെന്ന് ..
കാരണം ഞാനിന്നും വിശ്വസിച്ചോട്ടെ ,
നീ എന്‍റെ കൂടുകാരി മാത്രമെന്ന് ..
എല്ലാം പറഞ്ഞിട്ടും
പറയേണ്ടതൊന്നും പറയാതെ പോയ
എന്‍റെ ഒരു നല്ല കൂട്ടുകാരി ....
കഴിഞ്ഞ യാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങള്‍,ഞാന്‍ കേട്ട വാക്കുകള്‍,നെടുവീര്‍പ്പുകള്‍,നിശ്വാസങ്ങള്‍,നൊമ്പരങ്ങള്‍, അങ്ങനെയങ്ങനെ......... അതിവിടെ പുനര്‍ജനിക്കുകയാണ്.. എന്‍റെ സ്വപ്നങ്ങളായ്.. ചുവന്ന റോസാ പൂവിന്റെ നിറമുള്ള എന്‍റെ സ്വപ്നങ്ങളായ്..
Wednesday, September 29, 2010
Sunday, September 19, 2010
ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..........SMS
മഴ തുള്ളികള്‍ ഇറ്റുവീഴുന്ന ഇടവഴിയില്‍, തണുത്ത കാറ്റു വീശിയ സന്ദ്യയില്‍ ഞാന്‍ അവളോടെന്റെ ഇഷ്ടം തുറന്നു പറഞ്ഞു..
അവള്‍ ചോദിച്ചു,"ഞാനൊന്നു കരഞ്ഞാല്‍,ഈ മഴതുള്ളികള്‍ക്കിടയില്‍ എന്‍റെ കണ്ണുനീരിനെ തിരിച്ചറിയാന്‍ മാത്രം സ്നേഹം നിനക്കുണ്ടോ??"
ഒന്നും പറയാതെ മഴയെ വകഞ്ഞു മാറ്റി ഞാന്‍ നടന്നപ്പോള്‍ പിറകില്‍ അവളുടെ ചിരി ഉയര്‍ന്നു...
അവള്‍ക്കറിയില്ലല്ലോ,, അറിയാതെ പോലും ആ മിഴികള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്..
അവള്‍ ചിരിക്കട്ടെ... ആ കണ്ണുകള്‍ നനയാതിരിക്കട്ടെ..
ഫിറോസ്

Tuesday, September 7, 2010
വിപ്ലവം .. അന്നും ഇന്നും ... (ആക്ഷേപ ഹാസ്യം. )
പേനയെ പടവാളക്കിയവര്‍ കരുതിയിരിക്കുക,
ആയുധം കൈവശം വെച്ചതിനു നിങ്ങളെ ബോംബിട്ടു
നശിപ്പിക്കാന്‍ നീതിയുടെ 'മലഖമാര്‍ " ചുറ്റും ഇരിപ്പുണ്ട്..
ഇതൊന്നും കണ്ടും കേട്ടും വിലപിക്കാന്‍ പോലും പാടില്ല,
കാരണം വിലപിക്കുന്നവന് കാലം നല്‍കിയ
പുതിയ പേരെത്രേ "വിപ്ലവകാരി" എന്ന് ..
പഴയ വിപ്ലവകാരി ശീതീകരിച്ച മുറിയിലിരുന്നു
ചിതറിപോയ നമ്മുടെ രക്തത്തിന്റെ ലേലം വിളിയിലാണെന്ന്.....
ലേലം കഴിയുമ്പോള്‍ അയാള്‍ പുറത്തു വന്നേക്കാം
നിറഞ്ഞ വയറില്‍ കയ്യമര്‍ത്തി വിളിച്ചു പറയും
"സാമ്രാജ്യതം തുലയട്ടെ " എന്ന് ..
ഒട്ടിയ വയറില്‍ കയ്യമര്‍ത്തി
വിളറിയ കണ്ണ് കൂര്‍പ്പിച്ചു
ഏറ്റു വിളിച്ചേക്കണം,
"അങ്ങനെ തന്നെ സിന്ദാബാദ് "
നവകേരളത്തില്‍ ഇന്നിതത്രേ
പുതിയ വിപ്ലവം..
കണ്ണ് തുറിക്കേണ്ട, ഇത് കലികാലമാണ്..
നരക വാതിലിന്റെയും തലവരി സ്വാഗതം എന്ന് തന്നെ ...
സ്നേഹപൂര്‍വ്വം,
ഫിറോസ്
Tuesday, August 17, 2010
നിന്നെയും കാത്ത്....
മഴയെ സ്നേഹിച്ചവന് മഴ നനയാന്‍ കാലമില്ലതവുന്നു ...
കവിതയെ സ്നേഹിച്ചവന് കവിത നഷ്ട സ്വപ്നങ്ങളാകുന്നു..
നിലാവും നിദ്രയും ഓര്‍മ്മകള്‍ മാത്രമാകുന്നു..
കണ്ണുകള്‍ മരവിച്ചു പോയെന്നു കണ്ണുനീര്‍
അടക്കം പറയുന്നു..
മടിച്ചു നില്ക്ക്കുന്ന വാക്കുകള്‍
മൗന സംഗീതം രചിക്കുകയാണെന്ന്...
പക്ഷെ,, കാലം ഇപ്പോഴും ഒഴുകുന്നു..
കാലത്തിനറിയുമോ നോവുന്ന
നെഞ്ചിലെ അഗ്നി ഗോളങ്ങളെ..
ഞാനാരെയോ കാത്തിരിക്കുകയാണെന്ന്,..

Monday, August 16, 2010
മക്കള്‍ മഹാത്മ്യം
മുത്തശ്ശി കഥകള്‍ പറഞ്ഞു തീര്‍ന്നെന്നു
വിലപിക്കുന്നത് ആരാണ്..
മുത്തശ്ശി കഥകള്‍ ഇന്നുമുണ്ട് പക്ഷെ,
ചുറ്റുമിരിക്കാന്‍ കുട്ടികളില്ലെന്നു മാത്രം ..
മുത്തശ്ശി കഥകള്‍ക്ക് മുത്തശ്ശി കേള്‍വിക്കാറുണ്ട്..
വൃദ്ധ മന്ദിരത്തില്‍...
ആദര്‍ശം പറയുന്ന മക്കള്‍ ഒപ്പിട്ടു നല്‍കിയ
ഭാരിച്ച cheque-ന്റെ കഥകളാണവര്‍
ഏറെയും പറയുന്നത് ..
"മക്കളുടെ മഹാത്മത്യെ കുറിച്ച് "..
അവസാനം കൊച്ചു മകനോടോരുമ്മയും കൊടുക്കാന്‍ പറഞ്ഞു
തിരിച്ചു വരുമ്പോള്‍ കണ്ടു അമ്മയുടെ കണ്ണുനീര്‍
ആ കണ്ണുനീര്‍ തുടക്കാന്‍ 100-ന്റെ നോട്ടുകള്‍ വെച്ച് നീട്ടിയപ്പോള്‍
എന്തെന്നില്ലാത്ത സന്തോഷം ..
തിരിച്ചു ശീതീകരിച്ച കാറില്‍
ഭാര്യയും മകനുമൊത് തിരിച്ചു പോരുമ്പോള്‍
8 വയസുകാരന്‍ മകന്‍ ചോദിച്ചതൊരു
ബ്ലാങ്ക് ചെക്കിനും
പിന്നൊരു നീലമഷി പെനയ്കും ..
"അവനും പിന്നീടൊരു മഹാനാകുമത്രേ..."
മക്കള്‍ മഹാത്മ്യം അവസാനിക്കുന്നില്ല..

Friday, May 14, 2010
Love and Frndship...
സൗഹൃദത്തിന്റെ പേമാരിയായിരുന്നു അവരില്‍ പെയ്തിറങ്ങിയത്.. തിരകളില്ലാത്ത സാഗരം പോലെ അത് ശാന്തമായിരുന്നു.. മീനച്ചൂടില്‍ പെയ്ത രാത്രി മഴ പോലെ അത് കുളിര്‍മയുള്ളതായിരുന്നു..
പക്ഷെ....
എവിടെയോ അവര്‍ക്ക് പിഴച്ചു.. അവനില്‍ പ്രണയത്തിന്‍റെ നിശാഗന്ധി പൂത്തു, അവളില്‍ നൊമ്പരത്തിന്റെയും...
ഒരിക്കല്‍ ഒരുപാടു പ്രതീക്ഷകളോടെ ആ ഹൃദയം അവള്‍ക്ക് മുന്നില്‍ തുറന്നു..അവള്‍ക്കിഷ്ടമായിരുന്നു,ആ മൊഴികളും മിഴികളും എല്ലാം..
പക്ഷെ.....,
അവനു മുന്നില്‍ അവള്‍ മൗനിയായി.. അതെ..അവള്‍ ആ ഹൃദയത്തില്‍ കൊത്തി വെച്ചത് മറ്റൊരു രൂപമായിരുന്നു..
എങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷവും അവളുടെ ജനാലക്കരികില്‍ വന്നിരിക്കുന്ന അവള്‍ അവന്‍റെ പേര് വെച്ച് വിളിക്കുന്ന ആ പക്ഷിയെ നോക്കി അവളുടെ മിഴികള്‍ നനയുന്നുണ്ടായിരുന്നു..അല്ല ഒരുപക്ഷെ അവള്‍ അറിഞ്ഞിരുന്നുവോ, ആ പക്ഷി അവന്‍ തന്നെയാണെന്ന്.. ആ പക്ഷിയുടെ ഹൃദയവും തേങ്ങുന്നുണ്ടായിരുന്നു എന്ന്....
"പ്രണയത്തിനും കവിതയ്ക്കും പൂച്ചയുടെ പോലെ 9 ജന്മങ്ങള്‍ ഉണ്ടെന്നു.. "

പ്രണയത്തെ പ്രണയിച്ചവന്.........
പ്രണയത്തെ പ്രണയിച്ചവന് പ്രണയരാഹിത്യം മരണമാണ്..മരണം ചിലപ്പോഴൊക്കെ വിജയമാണ്. സ്വയം നഷ്ടപ്പെടാതെ പ്രകാശം ചൊരിയുവാന്‍ ആവില്ലെന്ന് മൃദുസ്വരത്തില്‍ ഒരു മെഴുകുതിരി നാളമായ നീ വിളിച്ചു പറയുന്നു..
സ്നേഹപൂര്‍വ്വം,
ഫിറോസ്
സ്നേഹപൂര്‍വ്വം,
ഫിറോസ്
Subscribe to:
Posts (Atom)