
സുറുമയെഴുതിയ കണ്ണുകള്‍,
തോരാത്ത മഴ പോല്‍
നനയിച്ചു കൊണ്ടിരിക്കുമ്പോള്‍
ബാക്കിയാവുന്നതെന്താണ്
എന്ന ചോദ്യം മാത്രമാണിനി ബാക്കി...
അവള് തന്ന സ്നേഹത്തെ കുറിച്ചല്ല,
ഇനി വരാനിരിക്കുന്ന ശൂന്യതയെ
കുറിച്ചോര്‍ത്താണ്
വാക്കുകള്‍ മുറിയുന്നത്..
നഷ്ടപ്പെട്ട പ്രണയത്തെ കുറിച്ചല്ല,
അവള്‍ക്കു വേണ്ടി കരയിച്ച
എന്റെ പ്രിയപ്പെട്ടവരുടെ
കണ്ണുനീരിനെ കുറിച്ചോര്‍ത്താണ്
ഞാന്‍ വേദനിക്കുന്നത്..
ചോദ്യങ്ങള്‍ക്കിനി പ്രസക്തിയില്ല
ഉത്തരങ്ങള്‍ക്ക് കാതോര്‍ക്കാനും ആരുമില്ല..
എങ്കിലും ചോദ്യങ്ങള്‍ കേള്‍ക്കാതിരിക്കാനാവില്ല.
ഉത്തരമില്ലെങ്കിലും ചോദ്യങ്ങള്‍
മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
എന്താണ് പ്രണയത്തിന്റെ ബാക്കിപത്രം??