Tuesday, January 11, 2011

ഓട്ടോഗ്രാഫ്..

എനിക്ക് തിരിച്ചു പോകണം
സൗഹൃദം പൂത്ത ഇടവഴിയിലുടെ
എന്‍റെ കാമ്പസ്സിലേക്ക്..

എന്‍റെ കലാലയ മുറ്റത്തു നിന്നും
പുറം ലോകത്തേക്ക് തുറന്നു കിടന്നിരുന്ന
നീളന്‍ വഴികളിലായിരുന്നുവോ
ഓര്‍മ്മകള്‍ പൂക്കാനുള്ള
വിത്തുകള്‍ പാകിയിരുന്നത്..

കണ്ണുകളില്‍ പ്രണയവും
മൈലാഞ്ചി കയ്യില്‍ ചുവന്ന നിറമുള്ള പൂവുമായി
ആ പെണ്‍കുട്ടി ഓടി മറഞ്ഞത് എങ്ങോട്ടായിരുന്നു..?
ഓര്‍മകളുടെ ശവ പറമ്പില്‍ ഇങ്ങനെ നടക്കുമ്പോള്‍
ആദ്യം ഓടി വരുന്ന മുഖവും അവളുടെതാണല്ലോ..

സൗഹൃദം പൂത്ത ആ മരതണലില്‍
എനിക്ക് ഒന്ന് കൂടി ഇരിക്കണം
എന്നിട്ടീ നവലോകത്തോട് ഉറക്കെ വിളിച്ചു പറയണം,
ഇവിടെയായിരുന്നു സ്വര്‍ഗമെന്നു..
ഇവിടെ നിന്നായിരുന്നു എന്‍റെ സ്വപ്നങ്ങള്‍ക്ക്
ചിറകു വെച്ചിരുന്നതെന്ന്..

അന്നൊരിക്കല്‍,
ആ പെണ്‍കുട്ടി വെച്ച് നീട്ടിയ
ചുവന്ന നിറമുള്ള പുസ്തകത്താളില്‍
എഴുതിയത് ഇന്നുമോര്‍ക്കുന്നു ഞാന്‍,..
"ഓര്‍മ്മകള്‍ മരിക്കാതിരിക്കുമെങ്കില്‍
പിന്നെന്തിനീ ചിതലരിക്കുന്ന ഓട്ടോഗ്രാഫ്" എന്ന്..

പക്ഷെ ഇന്ന്,

അവളെയെന്ന പോല്‍ എന്‍ നെഞ്ചോടു
ചേര്‍ത്ത് താലോലിച്ച
ഓടോഗ്രഫിന്റെ ചിതലരിക്കാത്ത
പേജ്കളില്‍ കണ്ണുനീര്‍ കലരുമ്പോള്‍
ഒന്നുറക്കെ പറയാന്‍ തോന്നുന്നു,
ചിതലരിച്ചത് മുഴുവന്‍ ഓര്‍മ്മകള്‍ മാത്രമാണല്ലോ പ്രിയപ്പെട്ടവളെ എന്ന്...


എനിക്കൊന്നു കൂടി തിരിച്ചു പോകാന്‍ കഴിഞ്ഞിരുന്നെങ്കില്‍
എന്‍റെ കാമ്പസിലേക്ക്‌..
ആ പെണ്‍കുട്ടിയുടെ ഓടോഗ്രഫിലെഴുതിയ
ആ വാക്കുകള്‍ തിരുത്താനയെങ്കിലും..


സ്നേഹപൂര്‍വ്വം,
ഫിറോസ്‌

2 comments:

  1. ​ചേട്ടാ ഇതിൽ നിന്ന് കുറച്ചു വരികൾ ഞാൻ കടമെടുക്കുന്നു ​

    ReplyDelete
  2. ​ചേട്ടാ ഇതിൽ നിന്ന് കുറച്ചു വരികൾ ഞാൻ കടമെടുക്കുന്നു ​

    ReplyDelete