വീണ്ടും ഒരു മഴക്കാലം..
മഴ പെയ്തിറങ്ങുകയാണ്..
കൊടും വെയിലില്‍ ഉണക്കാനിട്ടിരുന്ന നോവുന്ന ഓര്‍മകളിലേക്കാണീ മഴ പെയ്തിറങ്ങുന്നത്..
കാലങ്ങള്‍ ഒരുപാടൊന്നും കഴിഞ്ഞിട്ടില്ല.. എങ്കിലും നാലു വര്‍ഷങ്ങള്‍ നാലു യുഗങ്ങള്‍ പോലെ..
ഇത് പോലെ കോരിചെരിയുന്ന മഴയുള്ള ഒരു വൈകുന്നേരം,
വഴി തെറ്റി മൊബൈലിലേക്ക് വന്ന ഒരു വിളി,
അതില്‍ നിന്നാണെല്ലാം തുടങ്ങിയത്...
ഒരുപാടു നിമിഷത്തെ നിശബ്ദദ,
പിന്നീടു ആരാണെന്നറിയാത്തതിലുള്ള ദേഷ്യം, ഒന്നും പറയാതെ അകലങ്ങളിലേക്ക് പോയ ഒരു നേര്‍ത്ത ശ്വാസം..
അതാണാ ദിവസത്തെ എന്‍റെ ഓര്‍മ്മ,
ആ നിസംകതയിലും എന്തോ ഒരുള്‍വിളി ഞാന്‍ അനുഭവിച്ചറിഞ്ഞു..
അതോ അങ്ങനെ പിന്നീടെനിക്ക് തോന്നിയതോ??.
ദിവസങ്ങള്‍ പിന്നെയും മഴയില്‍ ഒലിച്ചു പോയി..
മഴയെ വിജയിച്ചു സൂര്യന്‍ പുഞ്ചിരി തൂകി നിന്ന ഒരു നട്ടുച്ചയ്ക്ക്,
ആരെയോ തേടിയെന്ന പോലെ അതേ വിളി വീണ്ടും..
ഇക്കുറി ദേഷ്യപ്പെട്ടില്ല, ഒന്നും പറഞ്ഞില്ല,
കേള്‍ക്കാന്‍ വേണ്ടി മാത്രം കാതും കൂര്‍പ്പിചിരിക്കുകയായിരുന്നു ഞാന്‍...
അവള്‍ പറഞ്ഞു തുടങ്ങി,,
ആരാണെന്നറിയാത്തവള്‍ ,ഞാന്‍ ആരാണെന്നറിയെണ്ടാത്തവള്‍ ,
ഞാനൊന്നും പറഞ്ഞില്ല,പക്ഷെ ഞാന്‍ പോലുമറിയാതെ ഞാന്‍ കേട്ടിരുന്നു..
പിന്നെടെപോഴേലും വിളിക്കാമെന്നും പറഞ്ഞു വീണ്ടും ആ സ്വരം കാറ്റില്‍ പറന്നു പോയി..
വെയില്‍ മാറി തുടങ്ങി,പക്ഷെ മഴ പെയ്തില്ല.. അവള്‍ വിളിച്ചതുമില്ല...
പിന്നീടൊരിക്കല്‍, മഴ പെയ്യാന്‍ മാനം കൊതിച്ച ഇരുണ്ട രാത്രിയില്‍,
അവള്‍ പിന്നെയും വിളിച്ചു..മഴ പെയ്തു തുടങ്ങി..
അവള്‍ എന്നെ കുറിച്ചൊന്നും ചോദിച്ചില്ല, അവള്‍ അവളെ കുറിച്ച് പറഞ്ഞു തുടങ്ങി,
അവള്‍....
എല്ലാവരുമുണ്ടായിട്ടും ഒന്നുമില്ലാത്തവള്‍..
ചിരിക്കുന്ന മുഖങ്ങള്‍ക്കു നടുവില്‍ ചിരിക്കാന്‍ മറന്നു പോയവള്‍..
എന്നോടൊന്നും ചോദിക്കാതെ അവള്‍ പറയുക തന്നെയാണ്,
സ്നേഹം കൊണ്ടവളെ ശ്വാസം മുട്ടിച്ച അവളുടെ മൂന്നു പ്രിയ സഹോദരന്മാരെ കുറിച്ച്..
മണലാരണ്യത്തില്‍ അവള്‍ക്കായ് വിയര്‍പ്പൊഴുക്കുന്ന പിതാവിനെ കുറിച്ച്,
സ്നേഹ പര്യായമായ പ്രിയ മാതാവിനെ കുറിച്ച്....
ഒടുവില്‍ അവളുടെ നിഴലുപോള്‍ വന്ന "ആണിന്‍ തോലണിഞ്ഞ" ഒരു ചെന്നായയെ കുറിച്ച്....
അവന്‍ കടിച്ചു കീറിയ അവളുടെ സ്വപ്നങ്ങളെ കുറിച്ച്..
അവള കരഞ്ഞു തുടങ്ങിയിരുന്നു,..
ആശ്വസിപ്പിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടിയില്ല,..
പിന്നെ പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയും നോക്കി ഇരുന്നു..
അവളുടെ കണ്ണുനീരെന്ന പോല്‍ മഴയും ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു....
അങ്ങനെ മഴയില്‍ ഒരു ദിനം കൂടി മറഞ്ഞു തുടങ്ങുന്നു..
ഒരു തുള്ളി കണ്ണുനീര്‍ എന്‍റെ കണ്ണിലും പൊടിഞ്ഞു തുടങ്ങിയോ??
കര്‍ക്കടക മാസത്തില്‍ മഴ ഒളിച്ചു കളിക്കുന്നത് പോലെ അവളും എന്നില്‍ നിന്നും ഒളിച്ചു കളിച്ചു..
എപോഴോക്കെയോ എന്ന പോല്‍ അവള്‍ എന്നെ വിളിച്ചു കൊണ്ടേയിരുന്നു..
ഒരിക്കല്‍ അവള്‍ പറഞ്ഞു,
വേദനയില്ലാത്ത ലോകത്തെ കുറിച്ച് ചിന്തിച്ച ഒരു നാള്‍ അലക്ഷ്യമായ് വിളിച്ച ഒരു ഫോണ്‍ വിളിയെ കുറിച്ച്,
അവള്‍ക്കു ലഭിച്ച നാലാമത്തെ സഹോദരനെ കുറിച്ച്,
വേദനകള്‍ അഴിച്ചു വെക്കാന്‍ അവള്‍ കണ്ടത്തിയ പുതിയ ചങ്ങാതിയെ കുറിച്ച്......

അപ്പോള്‍ ഞാന്‍ ചിന്തിച്ചത് എന്നെ കുറിച്ച് തന്നെയായിരുന്നു,,,
മറ്റുള്ളവരുടെ വേദനക്ക് മുന്നില്‍ പുറം തിരിഞ്ഞു നിന്നിരുന്ന എന്‍റെ മാറ്റത്തെ കുറച്ചു,
വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ വീര്‍പ്പു മുട്ടിക്കുന്ന എനിക്ക് മുന്നില്‍
വാക്കുകള്‍ ഒളിച്ചു കളിക്കുന്നതിനെകുറിച്ചു...
അന്ന് വിളിച്ചവസാനിപ്പിക്കുമ്പോള്‍ അവള ആദ്യമായ് കരയാതിരുന്നു,
എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു, അവളുടെ കണ്ണുനീരെന്ന പോല്‍,
എങ്കിലും മഴ പെയ്തു കൊണ്ടേയിരുന്നു, അവളുടെ കണ്ണുനീരെന്ന പോല്‍,
അതോ അവളെന്നില്‍ നിന്നു ഒളിച്ചു വെച്ച കണ്ണീര്‍ മഴയായ് എന്‍റെ മേല്‍ പതിക്കയാണോ??
പിന്നീടവള്‍ വിളിക്കാതെയായി,
ആഴ്ചകള്‍,മാസങ്ങള്‍..
കാലം പിന്നെയുമൊഴികി,
മഴ മാറി, വര്‍ഷം മാറി, എന്നിട്ടും അവള്‍ മാത്രം വിളിച്ചില്ല..
ഇപ്പോഴും കാത്തിരിക്കുന്നുണ്ട് ഞാന്‍ ആ ഒരു വിളിക്കായ്..
അവളുടെ വിളിയവസനിച്ചിട്ടു 4 മഴക്കാലമായിരിക്കുന്നു,,,
അവള്‍ പറഞ്ഞ അവളുടെതായ വേദനകളിലേക്കു അവള്‍ ഉള്‍വലിഞ്ഞു പോയതാണോ?
അതോ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം പറഞ്ഞിരുന്ന മറ്റൊരു ലോകത്തേക്ക് യാത്രയയതാണോ??
എന്താനന്നെനിക്കറിയില്ല,.. എങ്കിലും ഞാന്‍ കാത്തിരിക്കുന്നു,,
പ്രിയപ്പെട്ട സഹോദരീ,
നിന്നോട് ഞാന്‍ വാക്ക് പറഞ്ഞിട്ടുണ്ട്, നിന്‍റെ കഥ ആരോടും പറയില്ലെന്ന്,
ആ വാക്ക് ഞാന്‍ പാലിക്കുന്നു,
പക്ഷെ, നിന്നെ കുറിച്ച് പറയാതിരിക്കാന്‍ എനിക്കാവുന്നില്ല..
എപോഴേലും, എവിടേലും എന്നെ നീ വായിക്കുമെങ്കില്‍,
പ്രിയപ്പെട്ട നിയാ, ഒരേ ഒരു വാക്ക്,
ആരും വിളിക്കാനില്ലാത്ത ഒരു പഴയ നമ്പര്‍ ഞാന്‍ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്.
നിന്‍റെ വിളിയും കാത്തു,
എല്ലാ മഴയിലും ഞാന്‍ കതോര്‍ക്കാറുണ്ട്,
നിന്‍റെ സങ്കടങ്ങള്‍ കേള്‍ക്കാനെങ്കിലും..
ഇനി ഞാന്‍ ഈ ഭാരമൊന്നിറക്കി വെച്ചോട്ടെ,..
നിന്‍റെ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങി
എന്‍റെ ഹൃദയത്തില്‍ കെട്ടി നില്‍ക്കുന്ന
ആ വലിയ കണ്ണീര്‍ തുള്ളി വീണുടഞ്ഞു കൊള്ളട്ടെ....
ഞാന്‍ ഈ മഴയില്‍ നിന്നെ തന്നെ കണ്ടു കൊള്ളട്ടെ...

"ആരും വിളിക്കാനില്ലാത്ത ഒരു പഴയ നമ്പര്‍ ഞാന്‍ ഇപ്പോഴും കൊണ്ടു നടക്കുന്നുണ്ട്".
ReplyDeleteLOL..... പുതിയ നമ്പറുമായി ഇറങ്ങിയതാനല്ലേ...
എവിടെയോ ഒരു നൊമ്പരം ശരിക്കും feel ചെയ്യുന്നു.. ഇത് നടന്ന സംഭവമാണോ.. അതോ വെറും കഥയോ?
@Anoop.. ഒരു ഭാരം ഇറക്കി വെക്കാന്‍ സമയമായെന്ന് തോന്നി.. അത് ചെയ്തു..
ReplyDeleteതല്‍കാലം അതൊരു കഥയായി തന്നെ ഇരിക്കട്ടെ.. :(
എന്തോ ഈ മഴയ്ക് മണ്ണിന്റെ ഗന്ധമല്ല, മറിച്ച് ഒരു 'മണലാരണ്യത്തിന്റെ' ഗന്ധം ഉള്ളപോലെ തോനുന്നു...
ReplyDeleteഅതെന്തുമാകാം.... അവള്‍ക്കു വാക്ക് കൊടുത്തിട്ടുണ്ട്,ആരോടും പറയില്ലെന്ന്..
ReplyDeleteഹ്മ്മം കൊടുത്ത വാക്ക് പാലിക്കുന്നവന്‍ ആണായി പിറന്നവന്‍.. :) അവള്‍ ആരുമായികൊള്ളട്ടെ..നിന്‍റെ ആഗ്രഹം അത് നടക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു..
ReplyDeleteThanx..
ReplyDelete:(
ReplyDeletefirozaaaaaa good one...
firos...enthe jeevidavumayi samyamulla oru story...but climax oru cheriya mataam...avasanm sohradam pranayamayi...piraiyan pattatha pranayam..aval innum ennikku vilkarundh oru divasam oru padu tavana avalude sneham satyamankil ee lokathu enne aru ithu pole snhichittilla...panavum, swndaryam s,atusum ellam njan adiyaravu parayunnu avalude snehathinu munbil....ellam nalla reediyil avasanikkum enna pradeshyaodee nangal parayichu kondirikkunuu,,,,
ReplyDeletegadhyamo padhyamo... newgen padhyam aayirikkum alle :)
ReplyDeleteonnum parayunnilla... "swayam anubhavichariyathathellam verum kettukathakal" alle :)