Monday, May 23, 2011

യാത്ര....

പെട്ടെന്നൊരുനാളൊരു തിരിച്ചറിവ്,
നടന്നു തീര്‍ത്ത വഴികളില്‍ വിതച്ചത്
കാരമുള്ളുകള്‍ മാത്രമെന്ന്..

ഇനി..
ബോധോദയം വേണം.. നടക്കാനിരിക്കുന്ന
വഴികളില്‍ വസന്തം തീര്‍ക്കാന്‍..
ബോധീമരത്തിന്റെ ചുവട്ടില്‍ വെച്ചത്രേ
ബുദ്ധന് ബോധോദയം വന്നത്..
പിന്നെ ഒരുപാടലഞ്ഞു ബോധീമരം തേടി..
വഴികളില്‍ കണ്ടു ഞാന്‍ ഒരുപാടു പേരെ
അവരും ബോധീമരം തേടി നടക്കുവാണ് പോലും..

പിന്നെ എപോഴോ ഞാനറിഞ്ഞു...
നാം തന്നെ നടണം നമ്മള്‍ തന്‍ ബോധീമരമെന്നു..
പക്ഷെ ഞാനെന്റെ യാത്ര നിര്‍ത്തിയില്ല..
ഇപ്പോഴും അലയുന്നു,
ബോധീമരത്തിന്റെ വിത്ത് തേടി..